പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാ പതിപ്പ് കൈയ്യിലേന്തിയാണ് പ്രിയങ്ക വയനാടിന്റെ ശബ്ദമായി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചൊല്ലിയത്. രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അതുപോലെതന്നെ പാര്‍ലമെന്റിലെ ഇന്ത്യാ സഖ്യത്തിനും വലിയ ഊര്‍ജ്ജം നല്‍കുന്നതാണ് പ്രിയങ്ക ഗാന്ധിയുടെ പാര്‍ലമെന്റ് പ്രവേശനം. ഇനിയുള്ള സമരപോരാട്ടങ്ങളിലെ പ്രധാന നേതൃ ശബ്ദമായി പ്രിയങ്ക ഗാന്ധി മാറും.
കേരളസാരി ഉടുത്താണ് പ്രിയങ്ക തന്റെ കന്നി പാര്‍ലമെന്റ് പ്രവേശനത്തിന് എത്തിയത്. ഇതോടുകൂടി സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെ ഗാന്ധി കുടുംബത്തിലെ മൂന്ന് പേരും പാര്‍ലമെന്റിന്റെ ഭാഗമാകുന്നു എന്നതും ഒരു പ്രത്യേകതയാണ്.