Hivision Channel

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 275 ആണെന്ന് സ്ഥിരീകരിച്ച് ഒഡിഷ ചീഫ് സെക്രട്ടറി

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 275 ആണെന്ന് സ്ഥിരീകരിച്ച് ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകള്‍ പ്രകാരം ട്രെയിന്‍ അപകടത്തിലെ മരണസംഖ്യ 288 ആയിരുന്നു. എന്നാല്‍, ചില മൃതദേഹങ്ങള്‍ രണ്ടു തവണ എന്നിയതായി കണ്ടെത്തി. അതിനാല്‍ ഔദ്യോഗികമായ മരണ സംഖ്യ 275 ആയി പുതുക്കി എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ 275 മൃതദേഹങ്ങളില്‍ 88 മൃദദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും പ്രദീപ് ജെന അറിയിച്ചു.

1175 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ പരുക്കേറ്റത്. അവരില്‍, 793 പേര്‍ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ശേഷം പുതിയ കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്യും. കൂടാതെ, അപടകത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കുമെന്നും ചീഫ് സെക്രട്ടറി പ്രദീപ് ജെന കൂട്ടിച്ചേര്‍ത്തു.

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ഉന്നത തല അന്വേഷണം പൂര്‍ത്തിയായതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നും അപകടത്തിന്റെ കാരണം തിരിച്ചറിഞ്ഞെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇലക്ട്രോണിക് ഇന്റര്‍ ലോക്കിങ്ങിലെ പിഴവാണ് അപകട കാരണം. ഇന്നുതന്നെ ട്രാക്ക് പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദുരന്ത ഭൂമിയില്‍ നിന്ന് മൃതദേഹങ്ങള്‍ മുഴുവനായി നീക്കി. ബുധനാഴ്ച രാവിലെയോടെ ഗതാഗതം പുനസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *