Hivision Channel

സംസ്ഥാനത്തിന് 450 എംബിബിഎസ് സീറ്റുകള്‍ നഷ്ടമാകും; 3 സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് കോഴ്‌സ് തുടരാന്‍ അനുമതിയില്ല

സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് എംബിബിഎസ് കോഴ്‌സുകള്‍ തുടരാനുള്ള അനുമതി നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ തടഞ്ഞു. നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയില്‍, വേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയ മെഡിക്കല്‍ കോളേജുകള്‍ക്ക് എതിരെയാണ് നടപടി. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍, തീരുമാനം കേരള ആരോഗ്യ സര്‍വ്വകലാശാലയെ അറിയിച്ചു. തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, തിരുവനന്തപുരം കാരക്കോണം സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ മെഡിക്കല്‍ കോളേജ്, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ കോഴ്‌സ് തുടരാനാവില്ല.

Leave a Comment

Your email address will not be published. Required fields are marked *