Hivision Channel

പ്രായത്തില്‍ സംശയം തോന്നിയാല്‍ കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയില്‍ എ.ഐ. ക്യാമറ വഴി പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി

പ്രായത്തില്‍ സംശയം തോന്നിയാല്‍ കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയില്‍ എ.ഐ. ക്യാമറ വഴി പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി. 12 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് ആവര്‍ത്തിച്ച് പരിശോധിച്ച് ഉറപ്പാക്കും. എഐ ക്യാമറ പദ്ധതി വഴി അപകടങ്ങള്‍ കാര്യമായി കുറയുമെന്നും മന്ത്രി ആന്റണി രാജു വ്യകത്മാക്കി.

ഇരുചക്ര വാഹന യാത്രയില്‍ മൂന്നാമനായി 12 വയസില്‍ താഴെയുള്ള കുട്ടിയുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ മറുപടി വരും വരെ പിഴ ഈടാക്കേണ്ടതില്ലെനന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കുട്ടികളുടെ പ്രായം ക്യാമറ വഴി എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമുയര്‍ന്നു. പരിശോധിച്ച് മാത്രമേ പിഴ നല്‍കുകയുള്ളൂ എന്ന് ഗതാഗത വകുപ്പ് അറിയിച്ചെങ്കിലും സംശയങ്ങള്‍ വീണ്ടും ഉയര്‍ന്നു.ഇതോടെയാണ് വിഷയത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തത വരുത്തിയത്.

ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും നാലു വയസ്സിന് മുകളിലുള്ള കുട്ടിയാണെങ്കില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാണ്.അതേസമയം ഇന്നലെ മാത്രം, വൈകുന്നേരം അഞ്ചുമണി വരെ 49,317 പേര്‍ക്കാണ് പിഴ ചുമത്തിയത്. ഇടയ്ക്കിടെ ഉണ്ടാകുന്ന സര്‍വര്‍ തകരാര്‍ കണ്‍ട്രോള്‍ റൂമുകളില്‍ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *