Hivision Channel

കേരളത്തില്‍ കാലവര്‍ഷമെത്തി; അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. അറബിക്കടലിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് കൂടി കാലവര്‍ഷം വ്യാപിച്ചു. മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപ് മേഖലയുടെ മുഴുവന്‍ ഭാഗങ്ങളിലും കേരളത്തിന്റെ ഭൂരിഭാഗം മേഖലയിലും , തെക്കന്‍ തമിഴ്നാടിന്റെ മിക്ക ഭാഗങ്ങളിലും കൊമോറിന്‍ പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കുപടിഞ്ഞാറന്‍, മധ്യ, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങളിലും കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ മണ്‍സൂണ്‍ കാസര്‍കോട് ജില്ലയില്‍ എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 2019 ലും ജൂണ്‍ 8 നാണ് കാലവര്‍ഷം കേരളത്തിലെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *