Hivision Channel

മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിച്ച കേസ്; ശബരിനാഥ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കുറ്റപത്രം തയ്യാര്‍

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിച്ചുവെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റംപത്രം തയ്യാറാക്കി. പൊലീസ് നിയമോപദേശത്തിനായി കുറ്റപത്രം നല്‍കി. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ശബരിനാഥ് ഉള്‍പ്പെടെ നാല് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് എന്നിവരാണ് മറ്റ് പ്രതികള്‍. വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *