Hivision Channel

സംസ്ഥാനതല കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കൃഷി വകുപ്പ് 42 ഇനങ്ങളിലായി സംസ്ഥാനതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന കൃഷി ഭവന്‍, തദ്ദേശ സ്ഥാപനം, കൃഷിക്കൂട്ടങ്ങള്‍, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘം എന്നിവക്കും മികച്ച കര്‍ഷകന്‍ തുടങ്ങിയവക്കുമാണ് പുരസ്‌കാരം നല്‍കുക. കര്‍ഷകരെയും വിദ്യാര്‍ഥികളെയും പ്രവാസികളെയും മാധ്യമ പ്രവര്‍ത്തകരെയും മറ്റ് കൃഷിയിതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും കൃഷിയിലേക്ക് ആകര്‍ഷിക്കുവാനും അതുവഴി കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ഓരോ അവാര്‍ഡിനും പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ക്യാഷ് അവാര്‍ഡും ഷീല്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. അപേക്ഷ ജൂലൈ ഏഴിനകം അതത് കൃഷിഭവനുകളില്‍ നല്‍കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.karshikakeralam.gov.in ലും കൃഷി ഭവനുകളിലും ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *