Hivision Channel

പറക്കാട് കോളനിയില്‍ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു

കോളയാട്: പറക്കാട് കോളനിയില്‍ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.പറക്കാട്ടെ പി.സി ചന്തു ,വി.സി ബാലകൃഷ്ണന്‍ ,രാജേഷ് എന്നിവരുടെ തെങ്ങ്, കമുക്, വാഴ തുടങ്ങിയവയാണ് വ്യാപകമായി നശിപ്പിച്ചത്. കോളയാട് പഞ്ചായത്തില്‍പെട്ട പറക്കാട് കോളനിയിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനകളിറങ്ങി നിരവധി കര്‍ഷകരുടെ കൃഷികള്‍ നശിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി കടല്‍കണ്ടം, ആക്കം മൂല സിറാമ്പിത്താഴെ തുടങ്ങിയ സ്ഥലങ്ങളില്‍ കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചിരുന്നു.കാട്ടാനശല്യം തടയുന്നതിന് കണ്ണവം വനമേഖലയില്‍ കോളയാട് പഞ്ചായത്തു വരുന്ന മേഖലയില്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *