Hivision Channel

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ഓഗസ്റ്റ് 2 മുതല്‍ സുപ്രീം കോടതി പരിഗണിക്കും

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ഓഗസ്റ്റ് 2 മുതല്‍ സുപ്രീം കോടതി പരിഗണിക്കും. തിങ്കള്‍, വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് 23 ഓളം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

2020 മാര്‍ച്ച് രണ്ടിന് ശേഷം ഇതാദ്യമായാണ് ഈ വിഷയം സുപ്രീംകോടതി പരിഗണിക്കുന്നത്. ഇന്ന് വാദം കേള്‍ക്കുന്നതിനിടെ എല്ലാ കക്ഷികളോടും ജൂലൈ 27 നകം മറുപടി നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ എല്ലാ കക്ഷികളും ജൂലൈ 27നകം മറുപടി നല്‍കണമെന്നും അതിനുശേഷം മാറ്റങ്ങളൊന്നും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ വിചാരണ സുഗമമാക്കുന്നതിന് രണ്ട് അഭിഭാഷകരെ നോഡല്‍ അഭിഭാഷകരായി കോടതി നിയമിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *