Hivision Channel

ഇന്ന് കര്‍ക്കിടകം ഒന്ന്;വീടുകളിലും ക്ഷേത്രങ്ങളിലും ഇനി രാമായണശീലുകള്‍ നിറയും

ഇന്ന് കര്‍ക്കിടം ഒന്ന്. രാമായണ മാസാചരണത്തിനു ഇന്നു തുടക്കമായി. കര്‍ക്കിടകത്തെ വൃത്തിയോടെയും ശുദ്ധിയോടെയും കാത്തുസൂക്ഷിക്കണമെന്നാണ് പഴമൊഴി. പഞ്ഞമാസം, വറുതി മാസം തുടങ്ങിയ വിശേഷണങ്ങളും കര്‍ക്കിടക മാസത്തിനുണ്ട്. ഹിന്ദുക്കള്‍ ഈ മാസം രാമായണ മാസമായി ആചരിക്കുന്നു. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോഴേക്കും വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം.
ആരോഗ്യ സംരക്ഷണത്തിനായി ആയുര്‍വേദ ചികിത്സയും കര്‍ക്കിടക മാസത്തിലാണ് നടത്തുന്നത്.
തുടര്‍ച്ചയായി പെയ്യുന്ന മഴയും ആരോഗ്യ പ്രശ്നങ്ങളും കാര്‍ഷിക മേഖലയിലെ തിരിച്ചടിയും കര്‍ക്കിടകത്തെ ദുര്‍ഘടമാക്കും. അങ്ങനെയാണ് കര്‍ക്കിടകത്തെ പഞ്ഞമാസം, കള്ളക്കര്‍ക്കിടകം എന്നിങ്ങനെ വിളിച്ചുതുടങ്ങിയത്. ഇത്തരം പ്രശ്നങ്ങളെ മറികടക്കാനാണ് പൂര്‍വ്വികര്‍ രാമായണ പാരായണത്തിനുള്ള മാസമായി കര്‍ക്കിടകത്തെ മാറ്റിവച്ചത്.

മനസിന്റെ പ്രശാന്തതയ്ക്കും ആത്മനവീകരണത്തിനും മാര്‍ഗ്ഗമായാണ് രാമായണ പാരായണം നിര്‍ദേശിക്കപ്പെടുന്നത്. ക്ലേശങ്ങള്‍ നിറഞ്ഞ കര്‍ക്കടകത്തില്‍ ആത്മീയതയുടെ വഴിയിലേക്കുള്ള വിളക്കാണ് രാമായണമെന്ന് ആചാര്യമാര്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *