Hivision Channel

തിരുവോണത്തിനൊരുങ്ങി നാടും നഗരവും; ഇന്ന് ഉത്രാടപാച്ചില്‍

തിരുവോണത്തെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍.ഇന്ന് ഉത്രാടപാച്ചില്‍ സദ്യയ്ക്കുള്ള വട്ടങ്ങളും മറ്റും വാങ്ങാനും ഓണക്കോടിയെടുക്കാനും പൂക്കളമൊരുക്കാന്‍ പൂ വാങ്ങാനുമെല്ലാം മലയാളികള്‍ ഓട്ടപാച്ചില്‍ നടത്തും
വിപണികളെല്ലാം സജീവമാണ്. അത്തം മുതല്‍ പത്ത് നാള്‍ നീളുന്ന ഓണം ഒരുക്കത്തില്‍, വിപണി ഏറ്റവും സജീവമാകുന്ന ദിവസമാണ് ഇന്ന്. വൈകുന്നേരമാകും ഏറ്റവും തിരക്ക് അനുഭവപ്പെടുക.

ഒത്തൊരുമയുടെ ഉത്സവം കൂടിയാണ് ഓണം. കുടുംബസമേതം ഒത്തുകൂടാനും സ്നേഹം പങ്കിടാനും കൂടി ഓണം അവസരമൊരുക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *