Hivision Channel

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുന്‍കൂര്‍ അറിയിപ്പോ വിജ്ഞാപനമോ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

വിവാഹിതരാകാന്‍ മുന്‍കൂര്‍ അറിയിപ്പ് നിര്‍ബന്ധമല്ല എന്ന് സുപ്രീം കോടതി. ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുന്‍കൂര്‍ അറിയിപ്പോ വിജ്ഞാപനമോ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. മുന്‍കൂര്‍ അറിയിപ്പും വിജ്ഞാപനവും വിവാഹം നിര്‍ബന്ധിതമായി തടസപ്പെടാന്‍ കാരണമാകുന്നു. ആരെ വിവാഹം ചെയ്യണം എന്നുള്ളത് വിവാഹിതരാകുന്നവരുടെ വ്യക്തിപരമായ വിഷയമാണെന്നും കോടതി പറഞ്ഞു. തമിഴ്‌നാട്ടിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് നടന്ന വിവാഹം സാധുവാണെന്ന് വിധിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.

Leave a Comment

Your email address will not be published. Required fields are marked *