Hivision Channel

തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരന്‍ പിടിയില്‍

തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരന്‍ പിടിയില്‍. തലശേരി ജനറല്‍ ആശുപത്രിയിലെ ഗ്രേഡ് 2 അറ്റന്‍ഡര്‍ സി. റമീസാണ് പിടിയിലായത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 15 വയസുകാരനെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പിണറായി കാപ്പുമ്മല്‍ സ്വദേശിയാണ് പിടിയിലായ സി. റമീസ്. ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *