Hivision Channel

തൃശൂരില്‍ ചന്ദനക്കൊള്ള സംഘം പിടിയില്‍

തൃശ്ശൂര്‍ ചേലക്കരയില്‍ ചന്ദനമരം മോഷ്ടാക്കളെ പിടികൂടി.പാഞ്ഞാല്‍ പഞ്ചായത്ത് തൊഴില്‍ പാടം ഭാഗത്ത് നിന്നാണ് നാട്ടുകാര്‍ മൂന്നംഗ സംഘത്തെ പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് അംഗ സംഘത്തെ സംശയാസ്പദമായി കാണുകയും ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. അതില്‍ പെട്ട മൂന്നു തമിഴ്‌നാട് സ്വദേശികളെയാണ് ഇന്ന് രാവിലെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. തമിഴ്‌നാട് സ്വദേശികളായ നീലിമല, ശങ്കര്‍, കുബേന്ദ്രന്‍ എന്ത് എന്നിവരാണ് പിടിയിലായത്.

Leave a Comment

Your email address will not be published. Required fields are marked *