Hivision Channel

ഓപ്പറേഷന്‍ അജയ് ; ഇസ്രായേലില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഇന്ന് ആരംഭിക്കും

ഇസ്രായേലില്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഓപ്പറേഷന്‍ അജയ് ഇന്ന് തുടങ്ങും.പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് രക്ഷാദൗത്യം. രാജ്യത്തേക്ക് മടങ്ങിവരാന്‍ ഇന്ത്യന്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്തവരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം.

ആദ്യം രജിസ്റ്റര്‍ ചെയ്തവരെ രക്ഷാദൗത്യം സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. ഏകദേശം 18,000ത്തിലേറെ ഇന്ത്യക്കാര്‍ ആണ് ഇസ്രയേലില്‍ ഉള്ളത്.

അതേസമയം, ഇസ്രായേല്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളി തീര്‍ത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തി. ആലുവയില്‍ നിന്നുള്ള 48 അംഗ സംഘം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് വിമാനമിറങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *