Hivision Channel

രാജ്ഭവന് അനുവദിക്കുന്ന തുകയില്‍ വര്‍ധന ആവശ്യപ്പെട്ട് ഗവര്‍ണര്‍

രാജ്ഭവനിലെ ചെലവുകള്‍ കൂട്ടാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വര്‍ഷം 2.60 കോടി രൂപ ആവശ്യപ്പെടും. അതിഥി സല്‍ക്കാര ചെലവുകളടക്കം വര്‍ധന ആവശ്യപ്പെട്ട് ഗവര്‍ണര്‍. സര്‍ക്കാര്‍ ധൂര്‍ത്തെന്ന ആരോപണത്തിന് പിന്നാലെയാണ് ഗവര്‍ണര്‍ ചെലവുകളില്‍ വര്‍ധന ആവശ്യപ്പെട്ടത്.

അതിഥിസല്‍ക്കാര ചെലവുകളില്‍ ഉള്‍പ്പെടെ 36 ശതമാനം വര്‍ധനവാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിഥി സല്‍ക്കാരത്തിന് ഇരുപത് ഇരട്ടി, വിനോദചെലവുകള്‍ 36 ഇരട്ടി, ടൂര്‍ ചെലവുകളില്‍ ആറര ഇരട്ടി എന്നിങ്ങനെയുള്ള വര്‍ധനവാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഗവര്‍ണേഴ്സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് പ്രകാരം ഈ ചെലവുകള്‍ക്ക് നല്‍കേണ്ടത് പരമാവധി 32 ലക്ഷമാണ്. എന്നാല്‍ വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്ന് ഗവര്‍ണറുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *