Hivision Channel

പിടിഎ ഫണ്ട് എന്ന പേരില്‍ വലിയ തുക പിരിക്കുന്നത് അനുവദിക്കില്ല;സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

സ്‌കൂള്‍ പിടിഎക്കെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.പിടിഎ എന്നത് സ്‌കൂള്‍ ഭരണ സമിതിയായി കാണരുത്.ജനാധിപത്യപരമായി വേണം പിടിഎകള്‍ പ്രവര്‍ത്തിക്കാന്‍.പിടിഎ ഫണ്ട് എന്ന പേരില്‍ വലിയ തുക പിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.പിടിഎ ഫണ്ടെന്ന പേരില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ല,സര്‍ക്കാര്‍ നിശ്ചയിച്ച ചെറിയ തുകയെ വാങ്ങാവൂ,നിര്‍ബന്ധ പൂര്‍വ്വം വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് പാടില്ല.കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളില്‍ അമിത ഫീസ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ട്.അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അമിത ഫീസ് വാങ്ങുന്നെന്നും പരാതിയുണ്ട്.രക്ഷിതാക്കള്‍ക്ക് അമിത സാമ്പത്തിക ഭാരം അനുഭവിക്കേണ്ടിവരുന്നു.ഫീസ് കുടിശിക ആകുമ്പോള്‍ ടിസി നല്‍കാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നു.ഈ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *