
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.
എറണാകുളം എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പ്രവേശനത്സവം ഉദ്ഘാടനം ചെയ്യും. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ മാറ്റവും പാഠപുസ്തക പരിഷ്‌കരണവും ഉള്‍പ്പടെ വലിയ മാറ്റങ്ങളോടെയാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.














