കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച മഞ്ജു ഏലിയാസിന്റെ സിറിഞ്ചിന്‍ തുമ്പിലെ ഓര്‍മ്മത്തുളളികള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു.നഴ്‌സുമാര്‍ സേവനത്തിന്റെ പരിശുദ്ധ നാമമാണെന്നും കൊവിഡ് കാലത്താണ് സേവനത്തിന്റെ മാലാഖമാരായ നഴ്‌സുമാരുടെ യഥാര്‍ത്ഥ മഹത്വം ലോകം ഒന്നടങ്കം തിരിച്ചറിഞ്ഞതെന്നും പുസ്തകം പ്രകാശനം ചെയ്ത ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവും മലയാളിയുമായ മോഹന്‍ കുമാര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടേണ്ടവരാണ് നഴ്‌സുമാര്‍ എന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത എഴുത്തുകാരന്‍ ഷാബു കിളിത്തട്ടില്‍ പുസ്തകം ഏറ്റുവാങ്ങി.കൈരളി ബുക്‌സ് എഡിറ്റര്‍ സുകുമാരന്‍ പെരിയച്ചൂര്‍ അധ്യക്ഷത വഹിച്ചു. കെ എസ് എഫ് ഡി സി മെമ്പര്‍ ജിത്തു കോളയാട് മുഖ്യാതിഥി ആയിരുന്നു. ഗ്രന്ഥകാരി മഞ്ജു ഏലിയാസ് സംസാരിച്ചു. കേളകം ചെട്ടിയാംപറമ്പ കുറുപ്പഞ്ചേരി വീട്ടില്‍ ഏലിയാസ്, ലീലാമ്മ ദമ്പതികളുടെ മകളാണ് മഞ്ജു. ഭര്‍ത്താവ് അനീഷ് ജോണ്‍ മകന്‍ ആദവ്. സഹോദരന്‍ ജീമോന്‍.