
കോളയാട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി കോളയാട് പഞ്ചായത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും മുന്‍പില്‍ മാലിന്യ നിക്ഷേപ ബാസ്‌ക്കറ്റുകള്‍ സ്ഥാപിച്ചു. കഴിഞ്ഞദിവസം കോളയാട് ഗ്രാമപഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആയിരുന്നു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും മുന്‍പില്‍ മാലിന്യ നിക്ഷേപ ബാസ്‌ക്കറ്റുകള്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി കോളയാട് യൂണിറ്റ് ഓരോ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍പില്‍ സ്ഥാപിക്കുന്നതിന് ബാസ്‌കറ്റുകള്‍ എത്തിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം റിജി ബേബി ബേക്കറിയില്‍ നിക്ഷേപ ബാസ്‌ക്കറ്റുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് കെ. ഇ സുധീഷ് കുമാര്‍,എച്ച് ഐ അമല്‍ പ്രദീപ്, യൂണിറ്റ് പ്രസിഡന്റ് മനോജ് കെ ജെ, സെക്രട്ടറി ഷൈജു എന്‍, കെ.വി രാഘവന്‍, കെ രാജന്‍, ഉമ്മര്‍ കുട്ടി, നെല്ലേരി അബ്ദുല്ല ഹാജി, കെ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.