സംസ്ഥാന ജുഡീഷ്യല്‍ സര്‍വീസിലെ വിവിധ സര്‍വീസിലെ തസ്തികളുടെ പേരുകള്‍ മാറ്റാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ രാമനിലയത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനുവേണ്ടി 1991ലെ കേരള ജുഡീഷ്യല്‍ സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.
മുന്‍സിഫ് മജിസ്‌ട്രേറ്റ്, സബ് ജഡ്ജ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്നീ തസ്തികകളുടെ പേരാണ് മാറ്റുന്നത്.മുന്‍സിഫ് മജിസ്‌ട്രേറ്റിന്റെ പേര് സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) എന്നും സബ് ജഡ്ജ്, ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എന്നീ തസ്തികളുടെ പേര് സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) എന്നുമാണ് മാറ്റുന്നത്. ജുഡീഷ്യല്‍ തസ്തികകളുടെ പേര് പല സംസ്ഥാനങ്ങളിലും പല തരത്തിലായതിനാല്‍ ഇതില്‍ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാരുടെ തസ്തികളുടെ പേരുകളില്‍ സംസ്ഥാനത്ത് മാറ്റം വരുത്തുന്നത്.