
കേളകം:നാടിനു മാതൃകയായി കൊളക്കാട് സാന്തോം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.കളഞ്ഞു കിട്ടിയ പണവും ,രേഖകളുടങ്ങിയ പേഴ്‌സ് ഉടമസ്ഥനെ അന്വേഷിച്ച് കണ്ടുപിടിച്ചാണ് സാന്തോമിലെ വിദ്യാര്‍ത്ഥികള്‍ കൈമാറിയത്.ചെങ്ങോം സ്വദേശി തേട്ടത്തില്‍ ബെന്നി ജോസിന്റെ പേഴ്‌സാണ് എഡിവിന്‍ വര്‍ഗീസ്, മെല്‍ബിന്‍ രാജു എന്നിവര്‍ക്ക് കളഞ്ഞു കിട്ടിയത്. പേഴ്‌സ് ഇവര്‍ സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിക്കുകയും പിന്നീട് ഉടമസ്ഥന് കൈമാറുകയും ചെയ്തു.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാളും അധ്യാപകരും ചേര്‍ന്ന് കുട്ടികളെ അനുമോദിച്ചു.