Hivision Channel

എസ്‌ഐ അപമാനിച്ചെന്ന എം വിജിന്‍ എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി

കണ്ണൂരില്‍ എം വിജിന്‍ എംഎല്‍എയും ടൗണ്‍ എസ്‌ഐയും തമ്മില്‍ വാക്കേറ്റമുണ്ടായ സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം തുടങ്ങി. എസ്‌ഐ അപമാനിച്ചെന്ന എംഎല്‍എയുടെ പരാതിയിലാണ് അന്വേഷണം. എസ്‌ഐ പി പി ഷമീലിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.

എം വിജിന്‍ നല്‍കിയ പരാതിയില്‍ എസിപി ഇന്ന് മൊഴിയെടുക്കും. എംഎല്‍എ, എസ്‌ഐ, കെജിഎന്‍എ ഭാരവാഹികള്‍, പിങ്ക് പൊലീസ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇതിന് ശേഷമാകും കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക. കളക്ടറേറ്റ് ഗേറ്റില്‍ സുരക്ഷ ഒരുക്കുന്നതിലും എംഎല്‍എയോട് പെരുമാറിയതിലും എസ്‌ഐയ്ക്ക് വീഴ്ചയുണ്ടായെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിഗമനം. ഷമീലിനെതിരെ നടപടി വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *