2022-23 അധ്യയന വര്‍ഷത്തില്‍ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് നേടിയവര്‍ക്കും, ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ഥികള്‍ക്കും ക്യാഷ് അവാര്‍ഡ് (ഇബ്രാഹിം സുലൈമാന്‍ സേട്ടു ഉറുദു സ്‌കോളര്‍ഷിപ്പ്) നല്‍കുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് 1,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്. www.minoritywelfare.kerala.gov.in ലെ സ്‌കോളര്‍ഷിപ്പ് മെന്യു ലിങ്ക് മുഖേന ജനുവരി 30വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090.