Hivision Channel

ഉരുള്‍പൊട്ടല്‍ നാശനഷ്ടം ; നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാക്കളും ജനപ്രതിനിധികളും വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു

മലയോര മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച കണിച്ചാര്‍, കേളകം, കോളയാട്, പേരാവൂര്‍ പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നഷ്ടപരിഹാരം നല്‍കാന്‍ നടപടി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.ഐ.എം നേതാക്കളും ജനപ്രതിനിധികളും വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ടത്. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സംഘം മുഖ്യമന്ത്രിയെ കണ്ടത്. എം.പി ഡോ. വി ശിവദാസന്‍, സി.പി.ഐ.എം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എം രാജന്‍, കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, സി.പി.ഐ.എം പേരാവൂര്‍ ഏരിയ കമ്മിറ്റിയംഗം എം.എസ് വാസുദേവന്‍, സി.പി.എം കൊളക്കാട് ലോക്കല്‍ സെക്രട്ടറി സി.സി സന്തോഷ്, പഞ്ചായത്തംഗം ജിമ്മി അബ്രഹാം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നിവേദക സംഘം അറിയിച്ചു. മുഖ്യമന്ത്രിയെ കൂടാതെ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ എന്നീ മന്ത്രിമാരെയും നേരില്‍കണ്ട് നിവേദക സംഘം നിവേദനം നല്‍കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *