Hivision Channel

ഇഹ്‌സാന്‍ യൂത്ത് മീറ്റ് സംഘടിപ്പിച്ചു

ഇരിട്ടി : മുസ്ലിം യൂത്ത്‌ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഹ്‌സാന്‍ 2 യുവജന സംഗമം മുസ്ലിം ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എം എം മജീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ചു.ഉഡോ ബൂത്ത് ചലോ ബൂത്ത് കാമ്പയിന്റെ ഭാഗമായി യൂത്ത് അലെര്‍ട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് നസീര്‍ നല്ലൂര്‍ നിര്‍വ്വഹിച്ചു. ദുബൈ കെഎംസിസി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം അലിയെ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ആദരിച്ചു.
തുടര്‍ന്ന് നടന്ന ഇഫ്താര്‍ സംഗമത്തില്‍ കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി, പികെ ജനാര്‍ദ്ദനന്‍, വിജില്‍ മോഹനന്‍, സമീര്‍ പുന്നാട്, ശശി, നിധിന്‍ മോഹനന്‍ ,അജ്മല്‍ ആറളം , ഷംനാസ് വിളക്കോട്, അബ്ദുറഹ്മാന്‍ കേളകം,ഇജാസ് ആറളം, ,കെ പി റംഷാദ്, ഇ കെ ശഫാഫ്, ശമല്‍ വമ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *