Hivision Channel

സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് ബാച്ച്ലര്‍ ഓഫ് ഡിസൈന്‍ പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അധ്യയനവര്‍ഷത്തെ ബാച്ച്ലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.) പ്രവേശനത്തിന് അപേക്ഷിക്കാം.

യോഗ്യത: കേരള ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന്റെ പ്ലസ്ടു യോഗ്യതാപരീക്ഷയിലോ, തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. സംവരണ വിഭാഗക്കാര്‍ ആകെ 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എല്‍.ബി.എസ്. സെന്റര്‍ നടത്തുന്ന പ്രവേശനപരീക്ഷ വിജയിക്കുന്നവര്‍ക്കുമാത്രമേ ബി.ഡിസ്. കോഴ്സില്‍ ചേരാന്‍ അര്‍ഹതയുണ്ടാവൂ.

പ്രവേശനപരീക്ഷാ തീയതി പിന്നീട് അറിയിക്കും. പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. www.lbscentre.kerala.gov.in വഴി ഏപ്രില്‍ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷ മേയ് ഒന്നുവരെ നല്‍കാം. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങള്‍ വെബ്സൈറ്റില്‍കൂടി ഓണ്‍ലൈനായി രേഖപ്പെടുത്തിയശേഷം ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത ചലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യണം. വിവരങ്ങള്‍ക്ക്: 0471 2324396, 2560327.

Leave a Comment

Your email address will not be published. Required fields are marked *