
കൊട്ടിയൂര്‍ : എന്‍.എസ്.എസ്.കെ യു.പി സ്‌കൂളില്‍ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഫോട്ടോ പ്രദര്‍ശനം, പതാക നിര്‍മ്മാണം, ദേശഭക്തി ഗാനം, ഫ്‌ലാഷ് മോബ്, വന്ദേ മാതരം എന്നീ മത്സരങ്ങള്‍ നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എസ്.സുമിത നടത്തി. അധ്യാപകരായ ടി.ഡി ബീന, വി.എസ് ജിഷാറാണി, കെ.പ്രജിന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.