Hivision Channel

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 54,520 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വര്‍ധനവാണ്.

Leave a Comment

Your email address will not be published. Required fields are marked *