Hivision Channel

ലോക്സഭാ തിരഞ്ഞെടുപ്പ്;കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടിംഗ് മെഷീന്‍ തയാറായി;ആദ്യം ജയരാജന്‍ സുധാകരന്‍ മുന്നാമത്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടിംഗ് മെഷീന്‍ തയാറായി
12 സ്ഥാനാര്‍ത്ഥികളില്‍ ആദ്യം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജനാണ് സ്ഥാനം പിടിച്ചത് അരിവാള്‍ ചുറ്റിക നക്ഷത്രമാണ് തിരഞ്ഞെടുപ്പ് ചിഹ്നം.യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ കൈപ്പത്തി അടയാളവുമായി മെഷീനില്‍ മൂന്നാം സ്ഥാനത്താണ്.ഇരുവര്‍ക്കും ഇടയില്‍ രണ്ടാം സ്ഥാനത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി രഘുനാഥ്.താമരയാണ് ചിഹ്നം.നാലാമതായി ഡയമണ്ട് ചിഹ്നത്തില്‍ ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടിയുടെ രാമചന്ദ്രന്‍ ബാവിലേരിയാണ്.സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയരാജ് എയര്‍ കണ്ടീഷണര്‍ ചിഹ്നത്തില്‍ അഞ്ചാമതും ജയരാജന്‍ (സ്വതന്ത്രന്‍) സണ്‍ ഓഫ് വേലായുധന്‍ അലമാര ചിഹ്നവുമായി ആറാമതും ഓട്ടോറിക്ഷ ചിഹ്നത്തില്‍ ജോയ്‌ജോണ്‍ പട്ടര്‍മഠത്തില്‍(സ്വതന്ത്രന്‍)ഏഴാമതും സ്ഥാനം പിടിച്ചു.ബേബി വാക്കര്‍ ചിഹ്നത്തില്‍ മല്‍സരിക്കുന്ന നാരായണകുമാര്‍ (സ്വതന്ത്രന്‍)എട്ടാമതും ബലൂണ്‍ ചിഹ്നത്തില്‍ സി ബാലകൃഷ്ണ യാദവ് ഒമ്പതാമതും ആപ്പിള്‍ ചിഹ്നത്തില്‍ വാടി ഹരീദ്രന്‍ (സ്വതന്ത്രന്‍) പത്താമതും വളകള്‍ ചിഹ്നത്തില്‍ കെ സുധാകരന്‍ സണ്‍ ഓഫ് കൃഷ്ണന്‍ (സ്വതന്ദ്രന്‍) പതിനൊന്നാമതും പന്ത്രണ്ടാമതായി ഗ്ലാസ് ടംബ്ലര്‍ ചിഹ്നത്തില്‍ സുധാകരന്‍ കെ (സ്വതന്ത്രന്‍)സണ്‍ ഓഫ് പി ഗോപാലനും ഇടംപിടിച്ചു.

Leave a Comment

Your email address will not be published. Required fields are marked *