Hivision Channel

പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു; തൃശൂര്‍പൂരത്തിന് പരിസമാപ്തി

പാറമേക്കാവ്തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയില്‍ വന്നാണ് ഉപചാരം ചൊല്ലിയത്. 8.30നാണ് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാര്‍ എഴുന്നെള്ളിപ്പ് ആരംഭിച്ചത്.

മേളം കലാശിച്ച ശേഷം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജന്‍മാര്‍ മുഖാമുഖം നിന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന എന്നു വാക്ക് നല്‍കി ഭഗവതിമാര്‍ ഉപചാരം ചൊല്ലി വിടപറഞ്ഞു. ആനകള്‍ തുമ്പി ഉയര്‍ത്തി പരസ്പരം അഭിവാദ്യം ചെയ്തു. രാത്രി ഉത്രംവിളക്കു കൊളുത്തി ഭക്തര്‍ കൊടിയിറക്കുന്നതോടെ പൂരത്തിന് ഔദ്യോഗിക സമാപ്തിയാകും.

Leave a Comment

Your email address will not be published. Required fields are marked *