Hivision Channel

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ സര്‍ക്കാര്‍ നടപടി; പൊലീസ് സേനയില്‍ ഭിന്നത

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ സര്‍ക്കാര്‍ നടപടിയില്‍ പൊലീസ് സേനയില്‍ ഭിന്നത. കമ്മിഷണര്‍ക്കൊപ്പം എസിപി സുദര്‍ശനെതിരായ നടപടിയാണ് ഭിന്നതയുണ്ടാക്കിയത്. കമ്മിഷണറുടെ അനാവശ്യ ഇടപെടലില്‍ ഇരയായത് എസിപി സുദര്‍ശനെന്ന് ആരോപണം. എസിപി സുദര്‍ശനെതിരായ നടപടി പുനഃപരിശോധിക്കണമെന്നാവശ്യം ഉയരുന്നു. പ്രശ്നപരിഹാരത്തിന് ശ്രമിച്ച എസിപിക്കെതിരായ നടപടി മനോവീര്യം തകര്‍ക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു.

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനനെയും സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടു കൂടിയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് വൈകിയതിന് പിന്നില്‍ പൊലീസ് എന്ന ആരോപണം ശക്തമാകുന്നതിനിടെ ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ സര്‍ക്കാര്‍ നടപടിയിലേക്കു കടന്നത്.

Leave a Comment

Your email address will not be published. Required fields are marked *