Hivision Channel

ലോക്‌സഭാ തെരഞ്ഞെടുപ്പ്;കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളില്‍ ഇന്ന് വൈകിട്ട് 6 മുതല്‍ 27 വരെ നിരോധനാജ്ഞ

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയില്‍ നിരോധനാജ്ഞ.
ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ഏപ്രില്‍ 27 വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ.
ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുയോഗങ്ങള്‍ പാടില്ല, അഞ്ചില്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. സ്ഥാനാര്‍ത്ഥികളുടെ നിശബ്ദ പ്രചാരണത്തിന് തടസ്സമില്ലെന്നും നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇതുകൂടാതെ തൃശൂര്‍ ജില്ലയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു.ഇന്ന് വൈകിട്ട് 6 മുതല്‍ 27 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ട് 6 മണിക്കാണ്. വോട്ടെടുപ്പ് നടക്കുന്ന 26 ന് ശേഷം ഏപ്രില്‍ 27 ന് രാവിലെ 6 വരെ തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ടാകും. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി ആര്‍ കൃഷ്ണതേജയാണ് ഉത്തരവിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *