Hivision Channel

ഹോം വോട്ടിങ്ങ്; 10565 പേര്‍ വോട്ട് ചെയ്തു

കണ്ണൂര്‍:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഹേം വോട്ടിങ്ങിന് അര്‍ഹരായ 10960ല്‍ 10565 പേരും വോട്ട് രേഖപ്പെടുത്തി. 85 വയസിന് മുകളില്‍ പ്രായമുള്ള 8074 പേരും 2491 ഭിന്നശേഷിക്കാരുമാണ് ഏഴു നിയമസഭ മണ്ഡലങ്ങളിലായി സമ്മതിദാന അവകാശം വിനിയോഗിച്ചത്. 395 പേര്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ബാക്കിയായത്.
വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കാന്‍ 85+ വിഭാഗത്തില്‍ അര്‍ഹരായ 8434 പേരില്‍ 95.7 ശതമാനം പേരും വോട്ട് ചെയ്തപ്പോള്‍ 360 പേര്‍ ബാക്കിയായി.
2526 ഭിന്നശേഷിക്കാരില്‍ 98.6 ശതമാനം പേരും വോട്ടു ചെയ്തു. ഇതില്‍ 35 പേര്‍ മാത്രമാണ് ബാക്കി. അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിച്ച 2212 പേരില്‍ 1956 പേരും വോട്ട് ചെയ്തതോടെ പോളിങ്ങ് ശതമാനം 98.6ആയി. 256 പേരാണ് ഇതില്‍ ബാക്കിയുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *