Hivision Channel

ഹൃദയത്തില്‍ ബ്ലോക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാം

ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയത്തില്‍ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്‌നമാണ്. ഈ ബ്ലോക്ക് കൂടുമ്പോള്‍ അറ്റാക്കും പിന്നീട് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു. ഹൃദയത്തിന്റെ സംവിധാനത്തില്‍ തകരാറുണ്ടാകുമ്പോള്‍ ഹാര്‍ട്ട് ബ്ലോക്ക് സംഭവിക്കുന്നു.

പ്രമേഹം, കൊളസ്ട്രോള്‍, ബിപി എന്നിവയെല്ലാം തന്നെ ബ്ലോക്കിന് വഴിയൊരുക്കുന്നു. പുകവലിക്കുന്നവരില്‍ ഹാര്‍ട്ടില്‍ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വ്യായാമക്കുറവ്, ഉറക്കപ്രശ്നം, അനാരോഗ്യകരമായ ഭക്ഷണം എന്നിവയെല്ലാം ഹൃദ്രോഗ സാധ്യത കൂട്ടുന്നു.

ഹൃദയത്തില്‍ ബ്ലോക്ക് ; ലക്ഷണങ്ങള്‍…

ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടെങ്കില്‍ ചിലര്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമാകാറില്ല. എന്നാല്‍ ചിലര്‍ക്ക് നെഞ്ച് വേദന, നെഞ്ചെരിച്ചില്‍, കൈകള്‍ വേദന, ശ്വാസതടസം എന്നിവ ഉണ്ടാകാം. ഹൃദയാഘാതം എന്നു പറയുന്ന അസുഖത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്. പ്രധാനമായും ഹൃദയാഘാതത്തിന്റെ വേദന നെഞ്ചിന്റെ മധ്യഭാഗത്താണ് ഉണ്ടാവുക.
നെഞ്ചുവേദന കൂടാതെ ശക്തമായ വിയര്‍പ്പും ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ്. ഇതു കൂടാതെ തളര്‍ച്ചയും ശ്വാസം മുട്ടലും അനുഭവപ്പെടാം. ബ്ലോക്കുകള്‍ പ്രധാന രക്തക്കുഴലുകളുടെ ഭാഗത്താണെങ്കില്‍ ബ്ലോക്കുകളുടെ തരവും എണ്ണവും അനുസരിച്ച് ആന്‍ജിയോപ്ലാസ്റ്റി അല്ലെങ്കില്‍ ബൈപാസ് ശസ്ത്രക്രിയ നടത്തേണ്ടി വരും.

ഹൃദയത്തില്‍ ബ്ലോക്ക് ; എങ്ങനെ തടയാം?

ദിവസവും ക്യത്യമായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കുക, നല്ല ഉറക്കം ശീലമാക്കുക, സമ്മര്‍?ദ്ദം കുറ്ക്കുക എന്നിവയൊക്കെയാണ് പ്രധാനം. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ആവശ്യമാണ്. പ്രായമനുസരിച്ചും രോഗാവസ്ഥയനുസരിച്ചുമാണ് വ്യായാമത്തിന്റെ സമയവും രീതികളും നിശ്ചയിക്കേണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *