Hivision Channel

എസ്.എസ്.എല്‍.സി പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന് 3 ന്; തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് 3 ന് പി.ആര്‍ ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും.വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടെ ഫലം അറിയാന്‍ തയ്യാറായിരിക്കുകയെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരുതരത്തിലെ ടെന്‍ഷനും വേണ്ടെന്നും ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 4 മണിയോടെ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടാഴ്ച്ച മുമ്പാണ് ഫലം പ്രഖ്യാപിക്കുന്നത്. വളരെ നേരത്തെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഒന്ന് മുതല്‍ മൂന്ന് ഘട്ടം വരെയുള്ള അലോട്ട്‌മെന്റിന് ഒപ്പം തന്നെ അഡീഷണല്‍ മാര്‍ജിനല്‍ സീറ്റുകളിലേക്ക് അപേക്ഷിക്കാനാകും. അവര്‍ക്ക് ക്ലാസ് നഷ്ടപ്പെടില്ല. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു തരത്തിലുള്ള ഉത്കണ്ഠയും ടെന്‍ഷനും വേണ്ട. പരീക്ഷ നടത്തിപ്പ്, വാല്യുവേഷന്‍, ഒന്നാം വര്‍ഷ അലോട്ട്‌മെന്റില്‍, എല്ലാം സര്‍ക്കാര്‍ കുറ്റമറ്റതായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അതുകൊണ്ട് ഒരു രീതിയിലെ ഭയപ്പാടിന്റെ കാര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫലം വേഗത്തില്‍ അറിയാം പി.ആര്‍.ഡി ലൈവ് ആപ്പിലൂടെ

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ ഉടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കു കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.


Leave a Comment

Your email address will not be published. Required fields are marked *