Hivision Channel

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു. 83 വയസായിരുന്നു. നാലു പതിറ്റാണ്ട് തൃശൂര്‍ പൂരത്തിന്റെ ഭാഗമായിരുന്നു.ഇലഞ്ഞിത്തറ മേളത്തില്‍ ദീര്‍ഘകാലം പെരുവനത്തിന്റെ വലം തലയായി നിന്നു. അച്ഛന്‍ മാക്കോത്ത് ശങ്കരന്‍ കുട്ടി മാരാരായിരുന്നു ഗുരു.പതിനാറാം വയസില്‍ തൃശൂര്‍ പൂരത്തോടൊപ്പമുള്ള പ്രയാണം ആരംഭിച്ചു.

എണ്‍പതാം വയസില്‍ വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ തൃശൂര്‍ പൂരത്തിലെ മേളത്തില്‍ നിന്നും സ്വയം പിന്‍വാങ്ങി. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവിവാഹിതനായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *