Hivision Channel

ഹരിത കേരളം മിഷന്‍ ജൈവ വൈവിദ്യ ക്വിസ് മത്സരം മെയ് ഏഴിന്

ഇരിട്ടി : ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ലോക ജൈവ വൈദ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന ബ്ലോക്ക് തല ക്വിസ് മത്സരം മെയ് ഏഴിന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ആറളം, അയ്യങ്കുന്ന് ,തില്ലങ്കേരി, പായം, കീഴല്ലൂര്‍ കൂടാളി എന്നീ പഞ്ചായത്തുകളിലേയും മട്ടന്നൂര്‍ ,ഇരിട്ടി നഗരസഭകളിലെയും 7, 8, 9 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഓണ്‍ലൈനായി രജിസ്ട്രര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ മാത്രം ഏഴാം തീയ്യതി രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഒരു പഞ്ചായത്ത് / നഗരസഭയില്‍ നിന്നും പരമാവധി പത്ത് പേര്‍ക്കാണ് പങ്കെടുക്കാനവസരമുണ്ടാവുക. ബ്ലോക്ക് തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന നാല് പേര്‍ക്ക് മെയ് 10-ന് ജില്ലാതലത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന നാല് പേര്‍ക്ക് മെയ് 20, 21, 22 തീയതികളില്‍ അടിമാലിയില്‍ വച്ച് നടക്കുന്ന സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാനവസരമുണ്ടാകുന്നതാണ്. കുട്ടികളില്‍ പരിസ്ഥിതിയെയും ജൈവവൈവിദ്യത്തേക്കുറിച്ചും അവബോധം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഹരിത കേരളം മിഷന്‍ വേള്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ചു കൊണ്ട് ഇത്തരത്തിലൊരു പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *