Hivision Channel

അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്റെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം. രാവിലെ മുതല്‍ പാങ്ങോട് ചിത്രാ നഗറിലെ സ്വവസതിയില്‍ പൊതുദര്‍ശനം നടക്കും. പിന്നീട് 12.30 ഓടെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ പൊതുദര്‍ശനത്തിന് എത്തിക്കും. അതിനുശേഷം ആകും സംസ്‌കാരം ഉണ്ടാവുക.

ഇന്നലെ വൈകുന്നേരമാണ് ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കയായിരുന്നു മരണം. സുകൃതം, ഉദ്യാനപാലകന്‍ തുടങ്ങി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രതിഭയാണ് ഹരികുമാര്‍. 40 വര്‍ഷത്തിലധികം നീണ്ട സിനിമ ജീവിതത്തില്‍ 18 സിനിമകള്‍ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്.

1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. 1994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, സ്വയംവരപന്തല്‍, ഉദ്ധ്യാനപാലകന്‍, സുകൃതം, എഴുന്നള്ളത്ത്, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്നേഹപൂര്‍വം മീര. ആമ്പല്‍ പൂവ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *