Hivision Channel

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ പിഎ ഉള്‍പ്പെടെ 2പേര്‍ കസ്റ്റംസ് കസ്റ്റഡിയില്‍

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പിഎ ഉള്‍പ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിന്റെ പിഎ ശിവകുമാര്‍ പ്രസാദും കൂട്ടാളിയുമാണ് ദില്ലി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലായത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ഇന്നലെ വൈകുന്നേരമാണ് സംഭവം. ദില്ലി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് അധികൃതരാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര യാത്രക്കാരനില്‍ നിന്നും സ്വര്‍ണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതര്‍ പറയുന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന വ്യക്തിയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങാനെത്തിയയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *