Hivision Channel

സുരേഷ് ഗോപി ഡല്‍ഹിയിലേക്ക്; നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ചു, ഉടന്‍ എത്താന്‍ നിര്‍ദേശം

സുരേഷ് ഗോപി ഉടന്‍ ഡല്‍ഹിയിലേക്ക്. മോദി നേരിട്ട് ക്ഷണിച്ചെന്ന് സുരേഷ് ഗോപി. പ്രധാനമന്ത്രി ഉടന്‍ എത്താന്‍ ആവശ്യപ്പെട്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി 12.30നുള്ള വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടും. അമ്മയും ഭാര്യയും യാത്രയില്‍ സുരേഷ് ഗോപിക്കൊപ്പം ഉണ്ടാകും.

അതേസമയം സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയാകുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ കരാര്‍ ഒപ്പിട്ട 4 സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കില്‍ ചുമതലയേറ്റാല്‍ സിനിമകള്‍ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം.

സുരേഷ് ഗോപിക്ക് ആദ്യം പൂര്‍ത്തിയാക്കാനുള്ളത് ഒറ്റക്കൊമ്പന്‍ എന്ന സിനിമ. ഒറ്റക്കൊമ്പന്റെ ലുക്കിലാണ് ഇപ്പോള്‍ സുരേഷ് ഗോപി. ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം ലൂക്ക് മറ്റും. നിര്‍മാതാവുമായി ചര്‍ച്ച നടത്തി. ഒറ്റക്കൊമ്പന് ശേഷം പൂര്‍ത്തിയാക്കാനുള്ളത് മമ്മൂട്ടി കമ്പനിയുടെ ചിത്രം. ഗോകുലം മൂവിസിന്റെയും ഷാജി കൈലാസിന്റെയും ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്.

വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ചടങ്ങില്‍ പങ്കെടുക്കാനായി ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷല്‍സ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവര്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം ചടങ്ങില്‍ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *