Hivision Channel

നീറ്റ് പരീക്ഷാ വിവാദം; വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീംകോടതി നോട്ടീസ്

നീറ്റ് പരീക്ഷ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്ന് സുപ്രീംകോടതി. കൗണ്‍സലിങ് നിര്‍ത്തിവെക്കാന്‍ ഇപ്പോള്‍ ഉത്തരവ് ഇടുന്നില്ലെന്നും ആരോപണങ്ങളില്‍ മറുപടി വേണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നീറ്റ് പരീക്ഷ ഫലത്തിനെതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

കൂടുതല്‍ പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 67 വിദ്യാര്‍ത്ഥികള്‍ക്കാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശദീകരണം നല്‍കിയിരുന്നത്. ചില വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും പരീക്ഷ എഴുതാനായില്ല. ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തില്‍ മാര്‍ക്ക് വന്നതെന്നാണ് എന്‍ടിഎയുടെ വിശദീകരണം.

നോര്‍മലൈസേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരിക്കുന്നതെന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടില്ലെന്നുമാണ് എന്‍ടിഎ വിശദീകരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *