ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തിന്റെ പ്രതിനിധിയുണ്ടായെങ്കില്‍ മലയാളി സംഘടനകളെ ഏകോപിപ്പിക്കുമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റേത് ഇത്തരം ഘട്ടങ്ങളില്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത സമീപനമാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.
ഇന്നലെയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കുവൈറ്റിലേക്കുള്ള യാത്ര റദ്ദാക്കിയത്. യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങിയത്. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.