നീറ്റ് പരീക്ഷാ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്. വീഴ്ച അംഗീകരിച്ച് തെറ്റ് തിരുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് എന്‍ടിഎക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുട്ടികളുടെ കഠിനാധ്വാനത്തെ കാണാതെ പോകരുതെന്ന് കോടതി പറഞ്ഞു.
തെറ്റ് അംഗീകരിക്കാന്‍ എന്‍ടിഎ തയാറാകണമെന്നും ശേഷം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. തിരുത്തല്‍ നടപടികള്‍ എന്‍ടിഎയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ അനിവാര്യമാണ്. കുട്ടികള്‍ നല്‍കുന്ന പരാതികള്‍ സമയബന്ധിതമായി മുന്‍വിധി കൂടാതെ പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.