49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത് എന്ന് മന്ത്രി വീണാ ജോര്‍ജ്.കേസോട്ടോ രൂപീകരിച്ചത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമെന്ന് മന്ത്രി വീണാ ജോര്‍ജ്. നിമയസഭയില്‍ ചോദ്യോത്തര വേളയിലാണ് മറുപടി.
സംസ്ഥാനത്ത് അവയവദാനത്തിന് പ്രത്യേക രജിസ്റ്റര്‍ ഉണ്ട്. കേസോട്ടോ സമയബന്ധിതമായി ഓഡിറ്റും നടത്താറുണ്ട്. മരണാനന്തര അവയവദാനം നിരുത്സാഹപ്പെടുത്തുന്ന സാഹചര്യമുണ്ട്. അവയവദാനത്തില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് മരണാനന്തര അവയവദാനം നടക്കുന്നത്.
ശക്തമായ നിയമപരമായ നിരീക്ഷണവും ഈ മേഖലയില്‍ കേസോട്ടോ മുഖേന നടത്തുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് പ്രത്യേക ചട്ടങ്ങള്‍ നിലവിലുണ്ട്. മുഴുവന്‍ നടപടികളും വിഡിയോ റെക്കോര്‍ഡിങ് ചെയ്യും.
മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നു. മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത് ഒരു കമ്മിറ്റിയാണ്. പ്രത്യേക മാനദണ്ഡം അനുസരിച്ചാണ് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത്.
ഓരോ ആശുപത്രിയിലും നടക്കുന്ന അവയവദാനത്തിന്റെ കണക്ക് അപ്പോള്‍ തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. അവയവദാനത്തില്‍ ഔദ്യോഗികമായി ഒരു പരാതി കേസോട്ടോയ്ക്ക് മുന്നില്‍ എത്തിയിട്ടില്ല. മനുഷ്യ കടത്തില്‍ പൊലീസ് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.