നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. മേയ് അഞ്ചിന് നടന്ന നീറ്റ് യു. ജി പരീക്ഷയിലെ ക്രമക്കേടാണ് സിബിഐ അന്വേഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്.
എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ സുബോദ് കുമാറിനെ നീക്കിയതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയിരിക്കുന്നത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്. പരീക്ഷയുടെ വിശ്വാസ്യത നിലനിര്‍ത്തുകയും വിദ്യാര്‍ഥികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
അതിനിടെ ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷകള്‍ മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ യു. ജി. പുനഃപരീക്ഷകള്‍ക്ക് മാറ്റമില്ല. 1563 വിദ്യാര്‍ഥികളാണ് നീറ്റ് പുനപരീക്ഷ എഴുതുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച എന്‍ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പാര്‍ലമെന്റ് തിങ്കളാഴ്ച തുടങ്ങാനിരിക്കെ പരീക്ഷാ ക്രമക്കേടുകളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്ത് മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.