പേരാവൂര്‍:പേരാവൂര്‍ മുനീറുല്‍ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തില്‍ സമസ്ത സ്ഥാപകദിനം ആചരിച്ചു.സ്ഥാപകദിനത്തോടനുബന്ധിച്ച് മണ്മറഞ്ഞ സാദാത്തുക്കള്‍, ഉലമാക്കള്‍, ഉമറാക്കള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന, പതാകഉയര്‍ത്തല്‍, സന്ദേശ പ്രഭാഷണം, മധുരവിതരണം എന്നിവ നടന്നു.
മഹല്ല് പ്രസിഡണ്ട് യുവി.റഹീം പതാക ഉയര്‍ത്തി.ഖത്വീബ് മൂസ മൗലവി പ്രഭാഷണം നടത്തി.മഹല്ല് സെക്രട്ടറി കെപി.അബ്ദുറഷീദ്, ട്രഷറര്‍ പൂക്കോത്ത് അബൂബക്കര്‍ ഹാജി, വൈസ്പ്രസിഡണ്ടുമാരായ എകെ.ഇബ്റാഹിം, പൊയില്‍ ഉമര്‍ഹാജി, മെമ്പര്‍മാരായ പി.അസ്സു, എന്‍ആര്‍.മുഹമ്മദ്, ഉസ്താദുമാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.