സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജൂണ്‍ മാസത്തില്‍ മാത്രം അഞ്ച് മരണം. രോഗം ബാധിച്ചവരില്‍ ഏറെയും യുവാക്കളാണ്. പ്രതിദിന പനി രോഗികള്‍ പതിനായിരം കടന്നു. ഈ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേര്‍ക്ക്.
രോഗബാധിതര്‍ ഏറെയും വടക്കന്‍ ജില്ലക്കാര്‍. പനിബാധിതരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായി. പ്രതിദിന പനി രോഗികള്‍ പതിനായിരം കടന്നു. ഡെങ്കി, എലിപ്പനി കേസുകളിലും വര്‍ദ്ധനവുണ്ട്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം മലപ്പുറം വള്ളിക്കുന്ന് ഭാഗത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. വള്ളിക്കുന്ന് അത്താണിക്കലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 284 രോഗികളാണ് അത്താണിക്കലില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.