കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ ആദ്യമായി ഹൈപ്പര്‍ബാരിക് ഓക്‌സിജന്‍ തെറാപ്പിയുടെ ഉദ്ഘാടനം കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജൂലൈ 3 ന് വൈകുന്നേരം മൂന്നുമണിക്ക് സിനിമ സീരിയല്‍ നടന്‍ സൂരജ് സണ്‍ നിര്‍വ്വഹിക്കും. സമൂഹത്തിന് സമഗ്രവും നൂതനവുമായ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ആശുപത്രിയുടെ പ്രതിബദ്ധതയില്‍ ഒരു പ്രധാന ചുവടുവെപ്പാണ് ഈ അത്യാധുനിക സംവിധാനം.
എച്ച്.ബി.ഒ.ടി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുകയും ഉന്നത പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ ഒരു സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തുകയും എച്ച്.ബി.ഒ.ടി ചികിത്സയിലൂടെ കടന്നുപോകുന്ന രോഗികള്‍ക്ക് സുഖകരവും സൗകര്യപ്രദവുമായ ചുറ്റുപാട്, ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു.
സമൂഹത്തിന് നൂതന ചികിത്സാ ഓപ്ഷനുകള്‍ നല്‍കുന്നതിനുള്ള ബിഎംഎച്ചിന്റെ പ്രതിബദ്ധത പ്രദര്‍ശിപ്പിക്കുന്ന ഈ നൂതന ചികിത്സാ സൗകര്യത്തിന്റെ സംവിധാനത്തിനു ആരോഗ്യ രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.
ശുദ്ധവായു ഒരു പ്രഷറൈസ്ഡ് ചേമ്പറില്‍ ശ്വസിക്കുന്ന ഒരു വിപ്ലവകരമായ ചികിത്സയാണ് എച്ച്ബിഒടി തെറാപ്പി. ഈ വര്‍ദ്ധിച്ച സമ്മര്‍ദം ശരീരം കൂടുതല്‍ ഓക്‌സിജന്‍ ആഗിരണം ചെയ്യുവാന്‍ അനുവദിക്കുന്നു, വിവിധ ടിഷ്യൂകളില്‍ ഉണര്‍വിന് പ്രോത്സാഹിപ്പിക്കുന്നു. വിവിധതരം അവസ്ഥകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് എച്ച്ബിഒടി പ്രയോജനം ചെയ്യും, കൂടാതെ ദീര്‍ഘകാല മുറിവുകള്‍, പ്രമേഹം മൂലമുണ്ടാകുന്ന പാടുകള്‍,
കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ, ഡീകംപ്രഷന്‍ സിക്ക്‌നസ്, പെട്ടെന്നുള്ള കേള്‍വി നഷ്ടം, ചര്‍മ്മത്തിലെ ചുളിവുകള്‍ എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സ ആയിരിക്കും സംവിധാനം.
37 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ അതെ പ്രവര്‍ത്തന രീതിയില്‍ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ മെഡിക്കല്‍ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ സംവിധാനങ്ങളും 40 ല്‍ അധികം ഡിപ്പാര്‍ട്‌മെന്റുകളും കൂടാതെ എന്‍എബിഎച്ച് പോലെയുള്ള ദേശിയ അംഗീകാരം നേടാനും ഹോസ്പിറ്റലിന് സാധിച്ചിട്ടുണ്ട്.
വാര്‍ത്ത സമ്മേളനത്തില്‍ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലെഫ്‌റ്‌നന്റ് കേണല്‍ ഡോക്ടര്‍ ജയ് കിഷന്‍. കെ.പി, ഓപ്പറേഷന്‍സ് മേധാവി ബി ആര്‍ പി ഉണ്ണിത്താന്‍,എ.ജി.എം മനോജ് ജിഎം എന്നിവര്‍ പങ്കെടുത്തു.