കണ്ണൂര്‍:ചെറിയ മുതല്‍ മുടക്കില്‍ വരുമാനം ഉറപ്പ് നലകുന്ന കാര്‍ഷിക വിളയായി മാറിയ കൂണ്‍ കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ വിവിധ പരിപാടികള്‍ മുന്നോട്ട് വെച്ച് കാര്‍ഷിക സദസ്.കൂടാളി ഗ്രാമ പഞ്ചായത്തിലെ ചിത്രാരി ആശ സ്‌ക്കൂളില്‍ ടെക് നീഷ്യന്‍സ് & ഫാര്‍മേഴ്‌സ് കോ- ഓഡിനേഷന്‍ സൊസൈറ്റി (ടാഫ് കോസ് )
സംഘടിപ്പിച്ച കാര്‍ഷിക സദസിലാണ് കൂണ്‍കൃഷി പ്രോല്‍സാഹനത്തിന് കര്‍മ്മ പരിപാടി തയ്യാറാക്കിയത്.
ഇതിന്റ ഭാഗമായി കൂണ്‍കൃഷി പരിശീലനം,കൂണ്‍ ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനവും സംഘടിപ്പിക്കും.
കൂണ്‍ വിത്തുകളുടെ ലഭ്യത ഉറപ്പു വരുത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും ഇതിനായി കൂണ്‍ വിത്ത് ഉല്പാദകരായ വിവിധ ഏജന്‍സികളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്യും.
കൂണ്‍കൃഷി കാര്‍ഷിക സദസ്സ് കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് ഷൈമ ഉദ്ഘാടനം ചെയ്തു.ടാഫ് കോസ് പ്രസിഡണ്ട് ഇ.കെ. സോമശേഖരന്‍ അധ്യക്ഷത വഹിച്ചു.കൂണ്‍ കര്‍ഷകരായ ചിത്രലേഖ , ഷമീര്‍ , ചന്ദ്രജ്യോതി , സമീര്‍ എന്നിവരെ അതിവിശിഷ്ട സേവാമെഡല്‍ ജേതാവായ റിട്ട. ലഫ്‌നന്റ് ജനറല്‍ വിനോദ് നായനാര്‍ ആദരിച്ചു.വിത്തു കൈമാറ്റ പരിപാടി കൂടാളി പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണും ആശാസ്‌കൂള്‍ പ്രിന്‍സിപ്പാളുമായ ശ്രീകല നിര്‍വ്വഹിച്ചു. കെ. രാജന്‍ മാസ്റ്റര്‍, സുജിന,വി വി ബാലകൃഷ്ണന്‍,പി.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.വിവിധ കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടന്നു.